Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pottor Railway

Thrissur

പോ​ട്ടോ​ർ റെ​യി​ൽ​വേ മേ​ല്പാ​ലം: പൈ​ലിം​ഗ് ആ​രം​ഭി​ച്ചു

തൃ​ശൂ​ർ: പോ​ട്ടോ​ർ റെ​യി​ൽ​വേ മേ​ല്പാ​ലം നി​ർ​മാ​ണ​ത്തി​നു​ള്ള പൈ​ ലിം​ഗ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. 60 പൈ​ലു​ക​ളാ​ണു നി​ർ​മി​ക്കു​ന്ന​ത്. സ​ർ​വീ​സ് റോ​ഡി​ലെ ക​ൾ​വ​ർ​ട്ട് നി​ർ​മാ​ണം 95 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റ് പൈ​ലിം​ഗും പൈ​ൽ ലോ​ഡ് ടെ​സ്റ്റും ഏ​പ്രി​ലി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

എ​റ​ണാ​കു​ളം- ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സെ​ക്്ഷ​നി​ലെ ലെ​വ​ൽ​ക്രോ​സ് ന​ന്പ​ർ 15 (പോ​ട്ടോ​ർ വേ​ലു​ക്കു​ട്ടി ഗേ​റ്റ്) ഒ​ഴി​വാ​ക്കി​യാ​ണു റെ​യി​ൽ​വേ മേ​ല്പാ​ലം നി​ർ​മി​ക്കു​ന്ന​ത്. 360 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള മേ​ല്പാ​ല​ത്തി​ൽ 7.50 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡും 1.50 മീ​റ്റ​ർ വീ​തി​യി​ൽ ഫു​ട്പാ​ത്തും നി​ർ​മി​ക്കും. 21.78 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു നി​ർ​മാ​ണം. 9.47 കോ​ടി രൂ​പ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ച്ചു. കേ​ര​ള റെ​യി​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​നാ​ണു (കെ-​റെ​യി​ൽ) നി​ർ​വ​ഹ​ണ​ച്ചു​മ​ത​ല. 2027 മേ​യി​ൽ മേ​ൽ​പ്പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും.


സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പൈ​ലിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Latest News

Corehub Up